അഡ്വ: കെ ആര്‍ ദീപ
Posted on: 24-Nov-2011 05:48 PM
ഭാര്യയുടെ മരണം ചികിത്സയിലെ വീഴ്ചകൊണ്ടാണെന്നാരോപിച്ച് ഭര്‍ത്താവ് നല്‍കിയ കേസില്‍ ദേശീയ ഉപഭോക്തൃ തര്‍ക്കപരിഹാര കമീഷന്‍ 1.73 കോടി രൂപ നഷ്ടപരിഹാരം
നല്‍കാന്‍ വിധിച്ചു. ഇന്ത്യയില്‍ ചികിത്സാപിഴവു കേസുകളിലെ ഏറ്റവും ഉയര്‍ന്ന നഷ്ടപരിഹാര തുകയാണിത്. ഇതിനുമുമ്പ് 2009ല്‍ ഒരു കേസില്‍ സുപ്രീം കോടതി ഒരുകോടി രൂപ നഷ്ടപരിഹാരം വിധിച്ചിട്ടുണ്ട്. പതിമൂന്നുവര്‍ഷം നീണ്ട നിയമയുദ്ധത്തിനൊടുവില്‍ 2011 ഒക്ടോബര്‍ 21നുണ്ടായ ഈ വിധി ഇതിനകം ഏറെ ചര്‍ച്ചയായിട്ടുണ്ട്.
നഷ്ടപരിഹാര തുക ഉപയോഗിച്ച് കേസിലെ വാദിയായ ഡോ. കുനാല്‍ സാഹ സ്ഥാപിച്ച പീപ്പിള്‍ ഫോര്‍ ബെറ്റര്‍ ട്രീറ്റ്മെന്റ് (PBT) എന്ന സംഘടന സാമൂഹ്യപ്രശ്നങ്ങളില്‍ ഇടപെട്ടുതുടങ്ങി. ബംഗാളില്‍ ബി സി റോയി ആശുപത്രിയിലുണ്ടായ ശിശുമരണത്തെപ്പറ്റി അന്വേഷണം ആവശ്യപ്പെട്ട് ആദ്യം രംഗത്തുവന്ന സംഘടനകളിലൊന്ന് പിബിടിയായിരുന്നു. ചികിത്സാരീതിയിലെ പിഴവും ചികിത്സിച്ച ഡോക്ടര്‍മാരുടെ അനാസ്ഥയുംമൂലമാണ് മരണമുണ്ടായതെന്നു കാട്ടി ഡോ. കുനാല്‍ കേസ് കൊടുക്കുകയായിരുന്നു. ആദ്യം കേസ് പരിഗണിച്ച ദേശീയ ഉപഭോക്തൃ കമീഷന്‍ (ആവശ്യപ്പെട്ട നഷ്ടപരിഹാര തുക ഉയര്‍ന്നതായതിനാല്‍ കേസ് ആദ്യംതന്നെ ദേശീയ കമീഷനില്‍തന്നെയാണ് എത്തിയത്.) കേസ് തള്ളി. ഡോക്ടര്‍മാര്‍ കുറ്റക്കാരല്ലെന്നു&ാറമവെ; വിധിച്ചു. എന്നാല്‍ കുനാല്‍ സാഹ നല്‍കിയ അപ്പീലില്‍ സുപ്രീം കോടതി വിധി തിരുത്തി. നഷ്ടപരിഹാര തുക നിശ്ചയിക്കാനായി കേസ് ദേശീയ കമീഷനിലേക്ക് തിരിച്ചയച്ചു. ദേശീയ കമീഷന്‍ 1.73 കോടി രൂപ നഷ്ടപരിഹാരം വിധിക്കുകയും ചെയ്തു. ആദ്യം ചികിത്സിച്ച ഡോ. മുഖര്‍ജി അനുരാധയ്ക്ക് ത്വക്ക്രോഗമാണെന്നു മനസ്സിലാക്കി. എന്നാല്‍ ത്വക്ക്രോഗ വിദഗ്ധനെ കാണാന്‍ നിര്‍ദേശിച്ചില്ല. പകരം അമിതമായ അളവില്‍ ഡെപ്പോമെട്രോള്‍ നല്‍കി. മരുന്നുണ്ടാക്കുന്ന കമ്പനി പറഞ്ഞ അളവുപോലും മറികടന്നു. ഇത് ആ ഡോക്ടറുടെ വീഴ്ചയാണ്. ഈ മരുന്നിന്റെ പാര്‍ശ്വഫലങ്ങള്‍ പരിഗണിച്ചതേയില്ല. ടിഇഎന്‍ (TEN) ഉള്ളയാള്‍ക്ക് ഇത്രയും അളവില്‍ സ്റ്റെറോയ്ഡ് കൊടുക്കാനേ പാടില്ല. ഇക്കാര്യങ്ങള്‍ ഡോ. മുഖര്‍ജി കണക്കിലെടുത്തില്ല. ഐവി ഫ്ളൂയിഡ് കൊടുക്കുക, രക്തപരിശോധന നടത്തുക തുടങ്ങിയ കാര്യങ്ങളിലെല്ലാം വീഴ്ചവന്നു. ടിഇഎന്‍ ആണ് അസുഖമെന്നു മനസ്സിലാക്കിയ മറ്റൊരു ഡോക്ടറായ അബനി റോയ് ചൗധരിയും ഇക്കാര്യങ്ങളൊന്നും ശ്രദ്ധിച്ചില്ല. മൂന്നാമത്തെ ഡോക്ടറായ ഡോ. ബല്‍റാം പ്രസാദിനും വീഴ്ചവന്നു.
ഇക്കാര്യങ്ങളെല്ലാം പരിഗണിച്ച കമീഷന്‍ നഷ്ടപരിഹാര തുക നിര്‍ണയിക്കാന്‍ അനുരാധയുടെ ജോലിയും വരുമാനവും കണക്കിലെടുത്തു. ജോലിചെയ്തിരുന്നത് അമേരിക്കയിലായതിനാലും അവിടെ ലഭിച്ചിരുന്ന വേതനം ഉയര്‍ന്നതായതിനാലും ഉയര്‍ന്ന തുകതന്നെ നഷ്ടപരിഹാരമായി നിശ്ചയിച്ചു. ആദ്യം പരിശോധിച്ച ഡോ. സുകുമാര്‍ മുഖര്‍ജി 40,40,000 രൂപയും എഎംആര്‍ഐയിലെ ഡോക്ടര്‍മാരായ ബില്‍ ഹല്‍ദാറും ബല്‍റാം പ്രസാദും 26,93,000 രൂപവീതവും നല്‍കണം. എഎംആര്‍ഐ ആശുപത്രി 40,40,000 രൂപയും നല്‍കണം.
ചികിത്സയുടെ ചില ഘട്ടങ്ങളില്‍ അനുരാധയുടെ ഭര്‍ത്താവും കേസിലെ വാദിയുമായ ഡോ. കുനാല്‍ നടത്തിയ ഇടപെടലുകള്‍മൂലം നഷ്ടപരിഹാര തുകയില്‍ 10 ശതമാനം കുറവുചെയ്യുന്നതായും കമീഷന്‍ വ്യക്തമാക്കി. ഈ കുറവിനെതിരെയും കമീഷന്റെ പരാമര്‍ശങ്ങള്‍ നീക്കിക്കിട്ടാനും ഡോ. കുനാല്‍ വീണ്ടും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ദേശീയ കമീഷന്‍ അധ്യക്ഷന്‍ ആര്‍ സി ജയിനും അംഗം എസ് കെ നായിക്കും അടങ്ങിയ ബെഞ്ചാണ് കേസില്‍ വിധിപറഞ്ഞത്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ