ഞായറാഴ്‌ച, ഒക്‌ടോബർ 23, 2011

കുടുംബകോടതിയുടെ അധികാരങ്ങള്‍

അഡ്വ. കെ ആര്‍ ദീപ
1984 സപ്തംബര്‍ 14ന് പാര്‍ലമെന്റിന്റെ ഇരുസഭകളും അംഗീകാരം നല്‍കിയ കുടുംബകോടതി നിയമപ്രകാരമാണ് രാജ്യത്ത് കുടുംബകോടതികള്‍ നിലവില്‍വന്നത്. കേരളത്തില്‍ 1992 ജൂണ്‍ ആറു മുതലാണ് കുടുംബകോടതികള്‍ പ്രവര്‍ത്തിച്ചുതുടങ്ങിയത്.
വൈവാഹിക തര്‍ക്കങ്ങള്‍ക്ക് വേഗം തീര്‍പ്പുണ്ടാക്കുക എന്ന മുഖ്യ ലക്ഷ്യത്തോടെയാണ് കുടുംബകോടതികള്‍ സ്ഥാപിച്ചത്. ജീവനാംശം, കുട്ടികളെ ദത്തെടുക്കല്‍, ദമ്പതികള്‍ തമ്മിലുള്ള സ്വത്തുതര്‍ക്കം തുടങ്ങിയവയൊക്കെ കുടുംബകോടതിയുടെ പരിഗണനയില്‍ വരാം. ഭാര്യയും ഭര്‍ത്താവും ഒഴികെ കുടുംബത്തിലെ മറ്റംഗങ്ങള്‍ തമ്മിലുള്ള സ്വത്തുതര്‍ക്കങ്ങള്‍ കുടുംബകോടതിക്ക് തീര്‍പ്പാക്കാന്‍ അധികാരമില്ല.

താഴെ പറയുന്ന വിഷയങ്ങളിലുള്ള സിവില്‍ അന്യായ(Suit) ങ്ങള്‍ കുടുംബകോടതിയില്‍ സമര്‍പ്പിക്കാം.
എ) വിവാഹമോചനമോ വിവാഹം അസാധുവാക്കണമെന്നോ ആവശ്യപ്പെട്ടോ, വിവാഹബന്ധം പുനഃസ്ഥാപിച്ചുകിട്ടണമെന്നോ നിയമപരമായി വേര്‍പെടുത്തികിട്ടണമെന്നോ ആവശ്യപ്പെട്ടോ ഉള്ള കേസുകള്‍;
ബി) ഒരു വിവാഹബന്ധം സാധുവാണെന്നോ അസാധുവാണെന്നോ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്ന കേസുകള്‍
സി) ഒരു വിവാഹബന്ധത്തില്‍ ഉള്‍പ്പെട്ടവര്‍ തമ്മിലുള്ള സ്വത്തു തര്‍ക്കം സംബന്ധിച്ച കേസുകള്‍
ഡി) ഒരു വിവാഹബന്ധത്തിലെ പ്രശ്നങ്ങളുമായി ബന്ധപ്പെടുത്തി ഏതെങ്കിലും നിരോധന ഉത്തരവ് (injunction) ആവശ്യപ്പെടുന്ന കേസുകള്‍
ഇ) ഒരാളുടെ പിതൃത്വതര്‍ക്കം സംബന്ധിച്ച കേസുകള്‍
എഫ്) ജീവനാംശംതേടിയുള്ള കേസുകള്‍
ജി) പ്രായപൂര്‍ത്തിയായിട്ടില്ലാത്ത ഒരാളുടെ രക്ഷാകര്‍തൃത്വം സംബന്ധിച്ച തര്‍ക്കവുമായി ബന്ധപ്പെട്ട കേസുകള്‍

ഈ അധികാരങ്ങള്‍ കൂടാതെ ക്രിമിനല്‍ നടപടി നിയമസംഹിതയുടെ (Code of Criminal Procedure) ഒമ്പതാം അധ്യായത്തില്‍ ഭാര്യയുടെയും കുട്ടികളുടെയും മാതാപിതാക്കളുടെയും സംരക്ഷണത്തിനായുള്ള വ്യവസ്ഥകള്‍ പ്രകാരം ഒന്നാംക്ളാസ് മജിസ്ട്രേറ്റിനുള്ള അധികാരങ്ങളും കുടുംബകോടതിക്ക് പ്രയോഗിക്കാം. ഈ അധികാരങ്ങള്‍ പ്രയോഗിക്കുമ്പോള്‍ കുടുംബകോടതി ക്രിമിനല്‍ കോടതിയായാണ് പ്രവര്‍ത്തിക്കുക.

സാധാരണ ഉയരാറുള്ള ചില ചോദ്യങ്ങളും ഉത്തരങ്ങളും ചുവടെ:
? കുടുംബകോടതി വിധികളിന്മേല്‍ അപ്പീല്‍ എവിടെയാണ് നല്‍കേണ്ടത്?
= ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിലാണ് അപ്പീല്‍ നല്‍കേണ്ടത്. വിവാഹക്കേസുകളില്‍ ഹൈക്കോടതിക്ക് നേരിട്ട് അധികാരമുള്ള വിഷയങ്ങളുമുണ്ട്. ഈ കേസുകള്‍ അപ്പീല്‍ മുഖേനയല്ലാതെ നേരിട്ടുതന്നെ ഹൈക്കോടതി പരിഗണിക്കും.

? ഭര്‍ത്താവും ഭാര്യയും രണ്ടിടത്ത് താമസിക്കുകയാണെങ്കില്‍ ഏതു കുടുംബകോടതിയിലാണ് കേസ് നല്‍കാവുന്നത്.
= ഇക്കാര്യത്തില്‍ നാലു സാധ്യതകളുണ്ട്.
1. വിവാഹം നടന്ന സ്ഥലം;
2. പരാതി നല്‍കുന്ന സമയത്ത് എതിര്‍കക്ഷി താമസിക്കുന്ന സ്ഥലം (ഭാര്യയാണ് പരാതിക്കാരിയെങ്കില്‍ ഭര്‍ത്താവ് താമസിക്കുന്ന സ്ഥലവും ഭര്‍ത്താവാണ് പരാതിക്കാരനെങ്കില്‍ ഭാര്യ താമസിക്കുന്ന സ്ഥലവും).
3. ഇരുവരും ഒടുവില്‍ ഒന്നിച്ചുതാമസിച്ച സ്ഥലം
3 എ) ഭാര്യയാണ് പരാതിക്കാരിയെങ്കില്‍ അവര്‍ പരാതി നല്‍കുമ്പോള്‍ താമസിക്കുന്ന സ്ഥലത്തുള്ള കുടുംബകോടതിയെയും സമീപിക്കാം. (ഈ വ്യവസ്ഥ 2003ല്‍ നിയമത്തില്‍ ഭേദഗതിവരുത്തി കൂട്ടിച്ചേര്‍ത്തതാണ്)
4) എതിര്‍കക്ഷി ഇന്ത്യക്ക് പുറത്തായിരിക്കുകയോ ഏഴുവര്‍ഷമായി അയാളെ/അവരെപ്പറ്റി ഒരു വിവരവുമില്ലാതിരിക്കുകയോ ആണെങ്കില്‍ പരാതി നല്‍കുന്നയാള്‍ താമസിക്കുന്ന സ്ഥലത്ത് പരാതി നല്‍കാം. (താമസിക്കുന്ന സ്ഥലം എന്നാല്‍ സ്ഥിരം വിലാസമോ സ്വന്തമായി വീടുള്ള സ്ഥലമോ എന്നൊന്നും അര്‍ഥമില്ല. അപ്പോള്‍ താമസിക്കുന്ന സ്ഥലം എന്ന അര്‍ഥം മാത്രമേയുള്ളു. വെറും താല്‍ക്കാലിക താമസമായിരിക്കരുതെന്നു മാത്രം)

? ഒരു കുടുംബകോടതിയില്‍ നടക്കുന്ന കേസ് മറ്റൊരു കുടുംബകോടതിയിലേക്ക് മാറ്റിക്കിട്ടണമെന്ന് ആവശ്യപ്പെടാമോ?
= ആവശ്യപ്പെടാം. ഇതിനായി ഹൈക്കോടതിയെ സമീപിക്കാം. ന്യായമായ കാരണമുണ്ടെങ്കില്‍ ഹൈക്കോടതി കേസ് മാറ്റാന്‍ അനുവദിക്കും.

? ഭാര്യയില്‍നിന്ന് ജീവനാംശംതേടി ഭര്‍ത്താവിന് കോടതിയെ സമീപിക്കാമോ.
= സമീപിക്കാം. ഭര്‍ത്താവില്‍നിന്ന് ഭാര്യക്കും ഭാര്യയില്‍നിന്ന് ഭര്‍ത്താവിനും ജീവനാംശം ആവശ്യപ്പെടാന്‍ ഹിന്ദു വിവാഹനിയമത്തില്‍മാത്രം വ്യവസ്ഥയുണ്ട്.


? പ്രായമായ മാതാപിതാക്കള്‍ക്ക് മക്കളില്‍നിന്ന് ജീവനാംശംതേടി കുടുംബകോടതിയെ സമീപിക്കാമോ.
= സമീപിക്കാം.Sec. 125 cr. p.c. അനുസരിച്ച് ഇവര്‍ക്ക് കേസ് ഫയല്‍ ചെയ്യാം.
(2007 ഡിസംബറില്‍ ഇന്ത്യയില്‍ നിലവില്‍വന്ന മാതാപിതാക്കളുടെയും മുതിര്‍ന്ന പൌരന്മാരുടെയും സംരക്ഷണം ഉറപ്പുവരുത്തുന്ന നിയമ (The Maintenance and Welfare of Parents and Senior Citizens Act, 2007) പ്രകാരവും പ്രായമായവര്‍ക്ക് ജീവനാംശം തേടാം. Sec. 125 cr. p.c. അനുസരിച്ച് മാതാപിതാക്കള്‍ക്ക് സ്വന്തം മക്കളില്‍ നിന്ന് ജീവനാംശം തേടാന്‍ മാത്രമേ വ്യവസ്ഥയുള്ളൂ. എന്നാല്‍ പുതിയ നിയമപ്രകാരം ഏത് മുതിര്‍ന്ന വ്യക്തിക്കും പ്രതിമാസ ജീവനാംശം ആവശ്യപ്പെടാം. (ഈ നിയമത്തില്‍ മക്കള്‍ എന്നതിന്റെ നിര്‍വ്വചനത്തില്‍ മകന്‍, മകള്‍, ചെറുമകന്‍, ചെറുമകള്‍ എന്നിവരെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. മക്കളില്ലാത്തവരുടെ കാര്യത്തില്‍ അവരുടെ സ്വത്തിന് അവകാശികളായി വരാനിടയുള്ള ബന്ധുക്കള്‍ സംരക്ഷിക്കേണ്ടത്. ഒന്നിലധികം ബന്ധുക്കള്‍ സ്വത്തിന് അവകാശികളായി വരുമെങ്കില്‍ അവര്‍ ഓരോരുത്തരും ഉത്തരവാദികളാകും.)

കേരളത്തിലെ കുടുംബകോടതികള്‍
കേരളത്തില്‍ 16 കുടുംബകോടതികളാണ് നിലവിലുള്ളത്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ രണ്ടുവീതവും മറ്റ് ജില്ലകളില്‍ ഓരോ കോടതികളുമാണ് ഇപ്പോഴുള്ളത്. ജില്ലാ ജഡ്ജിമാരുടെ പദവിയിലുള്ളവരാണ് കുടുംബ കോടതി ജഡ്ജിമാര്‍.
തിരുവനന്തപുരം, നെടുമങ്ങാട്, കൊല്ലം, കൊട്ടാരക്കര, ആലപ്പുഴ, തിരുവല്ല, ഏറ്റുമാന്നൂര്‍, തൊടുപുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മഞ്ചേരി, കോഴിക്കോട്, കല്‍പ്പറ്റ. കണ്ണൂര്‍, കാസര്‍കോട് എന്നിവയാണ് അവ.

1 അഭിപ്രായം:

  1. എന്റെ പേര് ലിലിയൻ എൻ. ഇത് എന്റെ ജീവിതത്തിലെ വളരെ സന്തോഷകരമായ ദിവസമാണ്. ഡോ. സാഗുരു എനിക്ക് നൽകിയ സഹായത്താൽ എന്റെ മുൻ ഭർത്താവിനെ മാന്ത്രികവും പ്രണയവും ഉപയോഗിച്ച് തിരികെ കൊണ്ടുവരാൻ എന്നെ സഹായിച്ചു. ഞാൻ വിവാഹിതനായി 6 വർഷമായി, ഇത് വളരെ ഭയങ്കരമായിരുന്നു, കാരണം എന്റെ ഭർത്താവ് എന്നെ വഞ്ചിക്കുകയും വിവാഹമോചനത്തിനായി ആഗ്രഹിക്കുകയും ചെയ്തിരുന്നു, എന്നാൽ ഡോ. സാഗുരു ഇൻറർനെറ്റിൽ ഇമെയിൽ കണ്ടപ്പോൾ, ഇത്രയധികം പേരെ എങ്ങനെ തിരികെ കൊണ്ടുവരാൻ അദ്ദേഹം സഹായിച്ചിട്ടുണ്ട് എന്നതിനെക്കുറിച്ച് ബന്ധം പരിഹരിക്കാൻ സഹായിക്കുക. ആളുകളെ അവരുടെ ബന്ധത്തിൽ സന്തുഷ്ടരാക്കുക. ഞാൻ എന്റെ സാഹചര്യം അദ്ദേഹത്തോട് വിശദീകരിച്ചു, എന്നിട്ട് അവന്റെ സഹായം തേടി, പക്ഷേ എന്റെ ഏറ്റവും വലിയ ആശ്ചര്യത്തിന്, അദ്ദേഹം എന്റെ കാര്യത്തിൽ എന്നെ സഹായിക്കുമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു, ഇവിടെ ഞാൻ ഇപ്പോൾ ആഘോഷിക്കുകയാണ്, കാരണം എന്റെ ഭർത്താവ് നല്ല കാര്യങ്ങൾക്കായി മാറിയിരിക്കുന്നു. അവൻ എപ്പോഴും എന്റെ കൂടെയിരിക്കാൻ ആഗ്രഹിക്കുന്നു, എന്റെ സമ്മാനം കൂടാതെ ഒന്നും ചെയ്യാൻ കഴിയില്ല. എന്റെ ദാമ്പത്യം ഞാൻ ശരിക്കും ആസ്വദിക്കുന്നു, എന്തൊരു വലിയ ആഘോഷം. ഞാൻ‌ ഇൻറർ‌നെറ്റിൽ‌ സാക്ഷ്യപ്പെടുത്തുന്നത് തുടരും, കാരണം ഡോ. ​​സാഗുരു യഥാർത്ഥ അക്ഷരപ്പിശകാണ്. ഇമെയിൽ വഴി ഇപ്പോൾ ബന്ധപ്പെടുന്ന ഡോക്ടർ സാഗുരുവിനെ സഹായിക്കാൻ നിങ്ങൾക്ക് ആവശ്യമുണ്ടോ: drsagurusolutions@gmail.com അല്ലെങ്കിൽ ഈ നമ്പറിൽ അദ്ദേഹത്തെ വാട്ട്‌സ്ആപ്പ് ചെയ്യുക +2349037545183 നിങ്ങളുടെ പ്രശ്‌നത്തിനുള്ള ഒരേയൊരു ഉത്തരം അവനാണ്, മാത്രമല്ല നിങ്ങളുടെ ബന്ധത്തിൽ നിങ്ങൾക്ക് സന്തോഷം നൽകുകയും ചെയ്യുന്നു.
    1 ലവ് സ്പെൽ
    2 വിൻ എക്സ് ബാക്ക്
    3 ഗർഭത്തിൻറെ ഫലം
    4 പ്രൊമോഷൻ സ്പെൽ
    5 സംരക്ഷണ സ്പെൽ
    6 ബിസിനസ്സ് സ്പെൽ
    7 നല്ല ജോലി സ്പെൽ
    8 ലോട്ടറി സ്പെൽ, കോർട്ട് കേസ് സ്പെൽ.

    മറുപടിഇല്ലാതാക്കൂ