വീട്ടമ്മയ്ക്ക് വേതനമോ?
അഡ്വ. കെ ആര്‍ ദീപപകലന്തിയോളം പണിയെടുക്കുന്ന വീട്ടമ്മയുടെ വേതനം എങ്ങനെ
നിശ്ചയിക്കും? നിയമ പുസ്തകങ്ങള്‍ ഈ ചോദ്യത്തിന് ഇപ്പോഴും
വ്യക്തമായ ഉത്തരം നല്‍കിയിട്ടില്ല.
എന്നാല്‍ 2001ല്‍ ഒരു നഷ്ട പരിഹാര കേസില്‍ സുപ്രീം കോടതി
വീട്ടമ്മയുടെ വേതനം നിശ്ചയിച്ചു. ഇന്നത്തെ നിലയില്‍
തുച്ഛമായ തുകയാണ് അന്ന് കോടതി നിശ്ചയിച്ചതെങ്കിലും
ഇന്നും പ്രസക്തി ഏറെയുള്ള ആ വിധിയെപ്പറ്റിയാണ് ഈ കുറിപ്പ്.
ജംഷഡ്പൂരിലെ ടാറ്റ അയണ്‍ ആന്‍ഡ് സ്റ്റീല്‍കമ്പനിയില്‍ 1989 മാര്‍ച്ച് മൂന്നിനുണ്ടായ തീപിടിത്തമായിരുന്നുസുപ്രിംകോടതിയിലെത്തിയ കേസിലെ വിഷയം. ജംഷഡ്ജി ടാറ്റയുടെ 150-ാം പിറന്നാളാഘോഷം ഫാക്ടറിക്കുള്ളില്‍ നടക്കുകയായിരുന്നു. ആവശ്യമായസുരക്ഷാസംവിധാനം ഒരുക്കാതെയായിരുന്നു ഇതെന്ന് പറയുന്നു. പെട്ടെന്നുണ്ടായ തീപിടിത്തത്തില്‍ 60 പേര്‍ മരിച്ചു.113 പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ തൊഴിലാളികളുംകുടുംബാംഗങ്ങളുമുണ്ടായിരുന്നു. 26 കുട്ടികളും 25സ്ത്രീകളും അഞ്ചു പുരുഷന്മാരുമാണ് മരിച്ചത്.ബിഹാറിലെ മജിസ്ട്രേറ്റ് കോടതിയിലും ഹൈക്കോടതിയിലും അപകടവുമായി ബന്ധപ്പെട്ട കേസുകളുണ്ടായിരുന്നു. ഈ കേസുകള്‍ സ്റ്റേ ചെയ്ത സുപ്രിംകോടതി മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ നടപടി തുടങ്ങി. നഷ്ടപരിഹാരം നിര്‍ണയിക്കാന്‍ ജ. വൈ. വി ചന്ദ്രചൂഡിനെ നിയോഗിച്ചു. അദ്ദേഹത്തിന്റെ റിപ്പോര്‍ട്ട് സുപ്രിംകോടതിയിലെത്തി.
മരിച്ച കമ്പനിജീവനക്കാരുടെ കാര്യത്തില്‍ നഷ്ടപരിഹാരം നിര്‍ണയിക്കാന്‍ റിപ്പോര്‍ട്ടില്‍ സ്വീകരിച്ച മാനദണ്ഡങ്ങള്‍ കോടതി അംഗീകരിച്ചു. ഓരോരുത്തരുടെയും സര്‍വീസും ശമ്പളവുമായി ബന്ധപ്പെടുത്തി തുക നിശ്ചയിച്ചത് ശരിയായ രീതിയിലാണ്.
കുട്ടികള്‍ക്കായി ജ. ചന്ദ്രചൂഡ് നിശ്ചയിച്ച തുകയില്‍ ചെറിയ മാറ്റങ്ങള്‍ കോടതി വരുത്തി. അപകടത്തില്‍ മരിച്ച അഞ്ചിനും പത്തിനും ഇടയ്ക്ക് പ്രായമുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് രണ്ടുലക്ഷം രൂപവീതവും പത്തിനും പതിനഞ്ചിനും ഇടയില്‍ പ്രായമുള്ള കുട്ടികളുടെ കാര്യത്തില്‍ 4.10 ലക്ഷം രൂപവീതവും നല്‍കാനായിരുന്നു കോടതിവിധി.
വീട്ടമ്മമാരുടെ കാര്യവും കോടതി വിശദമായി പരിശോധിച്ചു. ഇവരുടെ കാര്യത്തില്‍ ഇവര്‍ എന്തെങ്കിലും വരുമാനമുണ്ടാക്കുന്നതായി രേഖകളില്ലെന്ന്കോടതികണ്ടു. അതുകൊണ്ട് അവര്‍ വീട്ടില്‍ ചെയ്യുന്ന സേവനത്തിന് ഒരു തുക നിശ്ചയിക്കുകയാണ് ജ.ചന്ദ്രചൂഡ് ചെയ്തത്. ചില സ്ത്രീകള്‍ പ്രതിവര്‍ഷം 12,000 രൂപയുടെയും മറ്റു ചിലര്‍ പതിനായിരം രൂപയുടെയും സേവനം ചെയ്യുന്നുണ്ടെന്നായിരുന്നു ചന്ദ്രചൂഡിന്റെ നിഗമനം. ഇത് വളരെ കുറവാണെന്ന് കോടതി അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും ഇത്രയും തുക കണക്കില്‍ വന്നാല്‍ പോരെന്ന് കോടതി കണ്ടു. വീട്ടുകാര്യങ്ങള്‍ മുഴുവന്‍ നോക്കുന്ന സ്ത്രീ ചെയ്യുന്ന വ്യത്യസ്തമായ ജോലികള്‍ക്ക് പ്രതിമാസം മൂവായിരം രൂപയെങ്കിലും തുക കണക്കാക്കണം. അപ്പോള്‍ പ്രതിവര്‍ഷ വരുമാനം 36,000 രൂപയാകും. 34നും 59നുമിടയില്‍ പ്രായമുള്ളവരുടെ കാര്യത്തിലാണ് ഈ കണക്ക് ബാധകം. 62നും 72നും ഇടയ്ക്ക് പ്രായമുള്ളവരും അപകടത്തില്‍ പെട്ടവരില്‍ ഉണ്ടായിരുന്നു. ഇവര്‍ക്ക് 10,000 രൂപയാണ് ജ.ചന്ദ്രചൂഡ് നിശ്ചയിച്ച പ്രതിവര്‍ഷ'കൂലി'. കോടതി ഇത് 20,000 രൂപയായി ഉയര്‍ത്തി. ഓരോരുത്തരും ജീവിക്കാനിടയുള്ള വര്‍ഷംകൊണ്ട് ഈ തുകയെ ഗുണിച്ചാണ് ഓരോരുത്തര്‍ക്കുമുള്ള നഷ്ടപരിഹാരത്തുക അന്തിമമായി നിര്‍ണയിച്ചത്. ഇതിനു പുറമെ 50,000 രൂപവീതം പൊതുനഷ്ടപരിഹാരമായും ഓരോരുത്തര്‍ക്കും നല്‍കാന്‍ കോടതിവിധിച്ചു.
2001 ആഗസ്ത് 16നാണ് കേസില്‍ വിധി വന്നത്. ലത വാധ്വവേഴ്സസ് സ്റ്റേറ്റ് ഓഫ് ബിഹാര്‍ എന്ന ഈ കേസിലെ വിധി ഇന്ത്യയിലെ സ്ത്രീപക്ഷ വിധിന്യായങ്ങളില്‍ ഒന്നായി കരുതാം. വീട്ടുജോലി സ്ത്രീയുടെ കടമയാണെന്നു വിധിയെഴുതിയിട്ടുള്ള ഭാരതീയസമൂഹത്തില്‍ ഈ വിധി, വീട്ടിലെ സ്ത്രീയുടെ അധ്വാനത്തെ ആദ്യമായി, നിയമപരമായി അംഗീകരിക്കുകയായിരുന്നു. ജ. ജെ ബി പട്നായിക്ക്, ജ. ജി സി ബാനര്‍ജി, ജ. എസ് എന്‍ വരിയാവ എന്നിവരുള്‍പ്പെട്ട മൂന്നംഗ ബെഞ്ചിന്റെ ഈ വിധി പിന്നീട് നിരവധി അപകടനഷ്ടപരിഹാര കേസുകളില്‍ നഷ്ടപരിഹാര നിര്‍ണയത്തില്‍ വഴികാട്ടിയായി.
വീട്ടമ്മ ചെറിയ വീട്ടുജോലികള്‍ ചെയ്യാന്‍ പുറത്തുപോകുകകൂടി ചെയ്യുന്നുണ്ടെങ്കില്‍ അവരുടെ കാര്യത്തില്‍ നഷ്ടപരിഹാരം എങ്ങനെ നിര്‍ണയിക്കണം എന്ന പ്രശ്നം ഈ വിധിക്ക് ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം ദില്ലി ഹൈക്കോടതിയിലെത്തി. മധുര ദത്ത് എന്ന മുപ്പത്തഞ്ചുകാരിയുടെ ഭര്‍ത്താവാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ദില്ലി ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്റെ (ഡിടിസി) ബസില്‍നിന്ന് അവര്‍ ഇറങ്ങുംമുമ്പ് ബസ് വിട്ടു. തെറിച്ചുവീണ് അവര്‍ മരിച്ചു. പല വീടുകളിലായി ജോലിചെയ്ത് മധുരദത്ത് പ്രതിമാസം 300 രൂപ സമ്പാദിച്ചിരുന്നു.
മറ്റു വീടുകളില്‍ ജോലിചെയ്ത് 300 രൂപയാണ് സമ്പാദിക്കുന്നതെന്നു വ്യക്തമാണെന്നിരിക്കെ അതിനനുസൃതമായ നഷ്ടപരിഹാരമേ നല്‍കേണ്ടതുള്ളൂ എന്നായിരുന്നു ഡിടിസിയുടെ വാദം. എന്നാല്‍ കോടതി ഇതു തള്ളി. ലത വാധ്വകേസിലെ സുപ്രിംകോടതി വിധിയനുസരിച്ച് ഒരു വീട്ടമ്മ 34നും 59നും ഇടയ്ക്ക് പ്രായക്കാരിയാണെങ്കില്‍ സ്വന്തം വീട്ടില്‍തന്നെ പ്രതിമാസം 3000 രൂപയുടെ ജോലി ചെയ്യുന്നതായി കണക്കാക്കാമെന്നു പറഞ്ഞിട്ടുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. പുറത്ത് ജോലിചെയ്തുണ്ടാക്കുന്ന വരുമാനം ഇതിനു പുറമെയാണ്. എങ്കിലും ഈ കേസില്‍ പുറത്തെ സമ്പാദ്യമായ 300 രൂപ കൂട്ടുന്നില്ല. എന്നാല്‍ അവര്‍ പ്രതിമാസം 3000 രൂപ സമ്പാദിക്കുന്നതായിത്തന്നെ കണക്കാക്കി നഷ്ടപരിഹാരം നല്‍കണം. പ്രതിവര്‍ഷം 36,000 രൂപ തോതില്‍ പതിനൊന്നു വര്‍ഷംകൂടി അവര്‍ ജീവിക്കുമായിരുന്നുവെന്നു കണക്കാക്കി അത്രയും കൊല്ലത്തേക്കുള്ള നഷ്ടപരിഹാരം നല്‍കണം- ജ. ആര്‍ എസ് സോധി വിധിച്ചു.
അഭിനന്ദനങ്ങൾ, അഭിവാദ്യങ്ങൾ
മറുപടിഇല്ലാതാക്കൂപെൺനീതിയ്ക്കായുള്ള ഈ ശ്രമം തുടരുക
എന്റെ പേര് ലിലിയൻ എൻ. ഇത് എന്റെ ജീവിതത്തിലെ വളരെ സന്തോഷകരമായ ദിവസമാണ്. ഡോ. സാഗുരു എനിക്ക് നൽകിയ സഹായത്താൽ എന്റെ മുൻ ഭർത്താവിനെ മാന്ത്രികവും പ്രണയവും ഉപയോഗിച്ച് തിരികെ കൊണ്ടുവരാൻ എന്നെ സഹായിച്ചു. ഞാൻ വിവാഹിതനായി 6 വർഷമായി, ഇത് വളരെ ഭയങ്കരമായിരുന്നു, കാരണം എന്റെ ഭർത്താവ് എന്നെ വഞ്ചിക്കുകയും വിവാഹമോചനത്തിനായി ആഗ്രഹിക്കുകയും ചെയ്തിരുന്നു, എന്നാൽ ഡോ. സാഗുരു ഇൻറർനെറ്റിൽ ഇമെയിൽ കണ്ടപ്പോൾ, ഇത്രയധികം പേരെ എങ്ങനെ തിരികെ കൊണ്ടുവരാൻ അദ്ദേഹം സഹായിച്ചിട്ടുണ്ട് എന്നതിനെക്കുറിച്ച് ബന്ധം പരിഹരിക്കാൻ സഹായിക്കുക. ആളുകളെ അവരുടെ ബന്ധത്തിൽ സന്തുഷ്ടരാക്കുക. ഞാൻ എന്റെ സാഹചര്യം അദ്ദേഹത്തോട് വിശദീകരിച്ചു, എന്നിട്ട് അവന്റെ സഹായം തേടി, പക്ഷേ എന്റെ ഏറ്റവും വലിയ ആശ്ചര്യത്തിന്, അദ്ദേഹം എന്റെ കാര്യത്തിൽ എന്നെ സഹായിക്കുമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു, ഇവിടെ ഞാൻ ഇപ്പോൾ ആഘോഷിക്കുകയാണ്, കാരണം എന്റെ ഭർത്താവ് നല്ല കാര്യങ്ങൾക്കായി മാറിയിരിക്കുന്നു. അവൻ എപ്പോഴും എന്റെ കൂടെയിരിക്കാൻ ആഗ്രഹിക്കുന്നു, എന്റെ സമ്മാനം കൂടാതെ ഒന്നും ചെയ്യാൻ കഴിയില്ല. എന്റെ ദാമ്പത്യം ഞാൻ ശരിക്കും ആസ്വദിക്കുന്നു, എന്തൊരു വലിയ ആഘോഷം. ഞാൻ ഇൻറർനെറ്റിൽ സാക്ഷ്യപ്പെടുത്തുന്നത് തുടരും, കാരണം ഡോ. സാഗുരു യഥാർത്ഥ അക്ഷരപ്പിശകാണ്. ഇമെയിൽ വഴി ഇപ്പോൾ ബന്ധപ്പെടുന്ന ഡോക്ടർ സാഗുരുവിനെ സഹായിക്കാൻ നിങ്ങൾക്ക് ആവശ്യമുണ്ടോ: drsagurusolutions@gmail.com അല്ലെങ്കിൽ ഈ നമ്പറിൽ അദ്ദേഹത്തെ വാട്ട്‌സ്ആപ്പ് ചെയ്യുക +2349037545183 നിങ്ങളുടെ പ്രശ്‌നത്തിനുള്ള ഒരേയൊരു ഉത്തരം അവനാണ്, മാത്രമല്ല നിങ്ങളുടെ ബന്ധത്തിൽ നിങ്ങൾക്ക് സന്തോഷം നൽകുകയും ചെയ്യുന്നു.
മറുപടിഇല്ലാതാക്കൂ1 ലവ് സ്പെൽ
2 വിൻ എക്സ് ബാക്ക്
3 ഗർഭത്തിൻറെ ഫലം
4 പ്രൊമോഷൻ സ്പെൽ
5 സംരക്ഷണ സ്പെൽ
6 ബിസിനസ്സ് സ്പെൽ
7 നല്ല ജോലി സ്പെൽ
8 ലോട്ടറി സ്പെൽ, കോർട്ട് കേസ് സ്പെൽ.